Indian Patent

 


കേരള സർവകലാശാല ക്യാമ്പസിലെ ഗവേഷകർക്കും അധ്യാപകർക്കും അത്യപൂർവ്വ നേട്ടം. ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകരായ ഡോ. സുബോധ് G, ഡോ. സിബി K S, ഗവേഷകരായ  നിതിൻ J S, അമൃതാകൃഷ്ണൻ B, ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകനായ ഡോ. K G ഗോപ്ചന്ദ്രൻ എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത അതിനൂതനമായ സിയാൻ കളർ എമിറ്റിങ് LED ഉപകരണത്തിനാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ പേറ്റന്റ് അംഗീകാരം ലഭിച്ചത്. മൂന്നു വർഷത്തോളം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരീക്ഷണങ്ങളും നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് അത്യപൂർവ്വ നേട്ടം കൈവരിച്ചത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിനും കേരള സർവ്വകലാശാലയ്ക്കും തന്നെ വലിയ മുതൽക്കൂട്ടാകുന്ന ഗവേഷണ പ്രവർത്തനങ്ങളാണ് ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. മാർക്കറ്റിൽ ലഭ്യമാകുന്ന സിയാൻ കളറിൽ പ്രകാശിക്കുന്ന LED ഉപകരണങ്ങളുടെ ഉല്പാദന പ്രക്രിയ സങ്കീർണവും അതിന്റെ നിർമ്മാണ ചെലവ് വളരെ ഉയർന്നതുമാണ്. വളരെ വിലയേറിയ യൂറോപ്പിയം പോലുള്ള ആക്ടിവേറ്റർ അയോണുകളുടെ ഉപയോഗമാണ് ഇത്തരത്തിലുള്ള LED കളുടെ ചിലവ് കൂട്ടുന്നത്. ഇവിടെ യാതൊരു വിധ ആക്ടിവേറ്റർ അയോണുകളും ഉപയോഗിക്കാതെ  വികസിപ്പിച്ചെടുത്ത ടെലുറേറ്റ്അടിസ്ഥാനമാക്കിയുള്ള ഡബിൾ പെറോവ്സ്കൈറ്റ് (A2BTeO6) മെറ്റീരിയൽ ഉപയോഗിച്ചാണ് പേറ്റന്റ്ന് അർഹത നേടിയ സിയാൻ LED ലാബിൽ നിർമിച്ചെടുത്തത്. ഡോപ്പിങ് സ്ട്രാറ്റജികൾ പൂർണ്ണമായും ഒഴിവാക്കി  ഡബിൾ പെറോവ്സ്കൈറ്റ് (A2BTeO6) മെറ്റീരിയൽ മാത്രം ഉപയോഗപ്പെടുത്തി നിർമിച്ചെടുത്ത ആദ്യത്തെ LED എന്ന നിലയ്ക്കാണ് കണ്ടുപിടുത്തം ശ്രദ്ധയാകർഷിക്കുന്നത്. 350 nm മുതൽ 750 nm വരെയുള്ള എമിഷൻ ബാൻഡ്‌വിഡ്ത്ത് ഈ LED ക്ക് ഉണ്ടെങ്കിലും, ഏറ്റവും തീവ്രമായി പുറത്തു വരുന്ന പ്രകാശം 484 nm ലുള്ള സിയാൻ വെളിച്ചമാണ്. ഈ ഗവേഷണത്തോടു കൂടി സിയാൻ LED കൾ സങ്കീർണ്ണതകൾ കുറച്ചും ചിലവ് കുറച്ചും വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാവുന്നതാണ്. ഇവയെ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുവാനുള്ള പരിശ്രമത്തിലാണ് കണ്ടുപിടുത്തം നടത്തിയ ഗവേഷകരും അധ്യാപകരും.

 

Details of the Patent

Issued by: Intellectual Property India, Govt. of India

Applicant: University of Kerala

Patent Title: “Double perovskite tellurates and the use thereof in the fabrication of cyan emitting LEDs”

Patent No: 454107

Inventors: Dr. Subodh G, Dr. Sibi K S, Dr. K G Gopchandran, Nithin J S, Amrithakrishnan B

 

Remarks: This is the first patent from the Department of Physics, University of Kerala


News

https://www.newindianexpress.com/cities/thiruvananthapuram/2023/oct/05/cost-effective-led-by-university-of-kerala-researchers-wins-patent-2620904.html











 

 

Comments

Popular posts from this blog

Oct-Nov 2025 Updates

June News

September Updates